Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V E Abdul Ghafoor

മ​ത്സ്യ​മേ​ഖ​ല​യി​ൽ നോ​ള​ജ് ക്ല​സ്റ്റ​ർ പ​രി​ഗ​ണ​ന​യി​ൽ: മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ

കൊ​ച്ചി: മ​ത്സ്യ​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി വി​വി​ധ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ഏ​ജ​ൻ​സി​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി 'നോ​ള​ജ് ക്ല​സ്റ്റ​ർ' സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​യ​യി​ലാ​ണെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി വി. ​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ. കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ൽ (സി​എം​എ​ഫ്ആ​ർ​ഐ) സം​ഘ​ടി​പ്പി​ച്ച ലോ​ക സ​മു​ദ്ര ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഉ​ൾ​പ്പെ​ടെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ഈ ​കൂ​ട്ടാ​യ്മ സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സു​സ്ഥി​ര​മാ​യ മ​ത്സ്യ​ബ​ന്ധ​ന മാ​നേ​ജ്മെ​ന്‍റി​നാ​യി സം​യു​ക്ത ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും 'നോ​ള​ജ് ക്ല​സ്റ്റ​ർ' വ​ഴി​തു​റ​ക്കും.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഈ ​ഏ​കോ​പ​നം ന​ട​പ്പി​ലാ​ക്കു​ക. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും അ​ത് മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഒ​രു​കാ​ല​ത്ത് സ​മൃ​ദ്ധ​മാ​യി ല​ഭി​ച്ചി​രു​ന്ന പ​ല മ​ത്സ്യ​ങ്ങ​ളു​ടെ​യും ല​ഭ്യ​ത​യി​ൽ ഇ​പ്പോ​ൾ വ​ലി​യ കു​റ​വു​ണ്ടാ​കു​ന്നു​ണ്ട്.

സി​എം​എ​ഫ്ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ ​ഗ്രി​ൻ​സ​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​എ​ഫ്ആ​ർ​ഐ​യു​ടെ ഏ​റ്റ​വും പു​തി​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ഡോ ​ശോ​ഭ ജോ ​കി​ഴ​ക്കൂ​ട​ൻ പ്ര​സം​ഗി​ച്ചു.

സി​എം​എ​ഫ്ആ​ർ​ഐ​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മു​ന​മ്പം ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ വി​ക​സ​ന​ത്തി​നാ​യു​ള്ള പ്രാ​ഥ​മി​ക പ​ദ്ധ​തി നി​ർ​ദേ​ശം മ​ന്ത്രി അ​ബ്‌​ദു​ൾ ഗ​ഫൂ​ർ വി​ല​യി​രു​ത്തി. 200 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള ഈ ​പ​ദ്ധ​തി​യി​ലൂ​ടെ മു​ന​മ്പം ഹാ​ർ​ബ​റി​നെ അ​ന്താ​രാ​ഷ്ട്ര ക​യ​റ്റു​മ​തി നി​ല​വാ​ര​മു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

 

Latest News

Corehub Up